പയ്യന്നൂരിലെ സിനിമാപ്രേമികള്‍ക്ക് പുതിയ ദൃശ്യവിരുന്നുമായി ആരാധന സിനിപ്ലസ് 6 ന് തുറക്കും.

പയ്യന്നൂര്‍: സിനിമാ പ്രേമികള്‍ക്ക് പുതിയ ദൃശ്യവിരുന്നൊക്കി അര്‍ച്ചന സിനി പ്ലസ് സപ്തംബര്‍ 6 ന് ഉല്‍ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യയായ ആര്‍ ജി ബി ലേസര്‍ സിസ്റ്റമാണ് അര്‍ച്ചന സിനി പ്ലസില്‍ ഉപയോഗിച്ചിട്ടുള്ളത്.,

നാലു തിയേറ്ററുകളോടു കൂടിയ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉല്‍ഘാടനം സപ്തം. 6 ന് വൈകുന്നേരം 5 മണിക്ക് ടി.ഐ മധുസൂദനന്‍ എം.എല്‍.എ നിര്‍വഹിക്കും.

നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത, കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഒരു കോംപ്ലക്‌സില്‍ നാല് തിയേറ്ററുകളില്‍ സിനിമപ്രദര്‍ശിപ്പിക്കുന്നത് പയ്യന്നൂരില്‍ ആദ്യമായിട്ടാണ്.

വി.വി.മോഹനന്‍, എം.ഗഫൂര്‍, എ. ാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.