എം.വി.ആര്‍ ഏഴാം ചരമവാര്‍ഷിക ദിനാചരണം 9 ന്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്യും-
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്‍പിയും മുന്‍ സഹകരണ വകുപ്പ് മന്ത്രിയുമായ എം.വി.ആറിന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണം 9 ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ എട്ടിന് പതാകഉയര്‍ത്തലും പുഷ്പാര്‍ച്ചനയും. വൈകുന്നേരം നാലിന് മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കുന്ന അനുസ്മരണയോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.
സി.എം.പി.പിലാത്തറ ഏരിയാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
സി.എം.പി.ജില്ലാ സെക്ട്രടറി പി.സുനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
എം.എസ്.എഫ് സംസ്താന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സി.എം.പി.സംസ്ഥാന കമ്മറ്റി അംഗം സി.എ.ജോണ്‍, ജില്ലാ ജോ.സെക്രട്ടറി ബി.സജിത്ത്‌ലാല്‍ എന്നിവര്‍ പ്രസംഗിക്കും.
മെഡിക്കല്‍ പി.ജി.പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ ഡോ.പ്രിറ്റി രാധാകൃഷ്ണന്‍, ഡോ.രിഷ്ണ രവീന്ദ്രന്‍, എന്നിവരെ ചടങ്ങില്‍ ആദരിക്കും.
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ആഷി പോള്‍, ആന്‍മരിയ ബിജു, കെ.വി.കൃഷ്ണപ്രഭ, പി.പി.സീന, നന്ദകുമാര്‍, ഋഷികേശ് സതീശന്‍ എന്നിവരെയും ആദരിക്കും.
യു.ഡി.എഫിന്റെ പ്രമുഖരായ മറ്റ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
സി.എ.ജോണ്‍, പി.ആനന്ദകുമാര്‍, സി.ശിവദാസന്‍, എം.മോഹനന്‍, കെ.സി.ശ്രീധരന്‍, കെ.ഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.