ഡീസല്‍ മോഷണം പ്രതി പിടിയിലായപ്പോള്‍ ഭായി ഭായ്.

പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പോലീസ് പിടികൂടിയപ്പോള്‍ ബസുടമയും മോഷ്ടാവും ഒത്തുതീര്‍പ്പിലെത്തി.

മലപ്പുറം ചെറുകാവ് സ്വദേശിയായ ലോറി ഡ്രൈവറെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ 5 നാണ് പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാളിന്ദി എന്ന സ്വകാര്യ ബസില്‍ നിന്നും 100 ലിറ്റര്‍ ഡീസല്‍ മോഷണം പോയത്.

ബസുടമ ടി.വി.രവീന്ദ്രന്റെ പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് സി.സി.ടി.വി പരിശോധനകളിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.

സപ്തംബര്‍ 5 ന് രാത്രി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു.

രാത്രി പത്ത് മണിക്ക് ശേഷം ജീവനക്കാര്‍ പോയതിന് ശേഷമാണ് മോഷണം നടന്നത്.

പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണ് ഡീസലിന്റെ പണം തന്നാല്‍ കേസ് ഒഴിവാക്കാമെന്ന് ബസുടമ പറഞ്ഞത്.

ഇതോടെ പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.