പി.ടി.രത്‌നാകരന്‍ പ്രസിഡന്റ്, അഡ്വ.ജി.ഗിരീഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍-തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

. തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ 2023-2024 വര്‍ഷത്തെ പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു.

തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.വി.മഹേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എ.പി ഇബ്രാഹിം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

അഡ്വ: ഇ ഗോപാലന്‍, കെ.വി.അബുബക്കര്‍, കെ.ഉണ്ണികൃഷ്ണ മേനോന്‍, അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

2023-2024 വര്‍ഷത്തെ റസിഡന്‍സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി

പി.ടി.രത്‌നാകരന്‍ (പ്രസിഡന്റ്), ഡോ:കെ.ടി.ബാലചന്ദ്രന്‍ (വൈസ്: പ്രസിഡന്റ്), അഡ്വ:ജി.ഗിരിഷ് (സെക്രട്ടറി), ഷംസു ഫാല്‍ക്കണ്‍ (ജോ സെക്രട്ടറി), എ.പി.ഇബ്രാഹിം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.