ആദിത്യ-എല്‍-1 നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയം-

ബംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍-1 വെള്ളിയാഴ്ച പുലര്‍ച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി.

ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയര്‍ത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവര്‍ത്തനം നടത്തിയത്.

ബഹിരാകാശ വാഹനത്തിന്റെ പുതിയ ഭ്രമണപഥം 256 കി.മീ ഃ 121973 കി.മീ ആണ്.

ട്രാന്‍സ്-ലാഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സേര്‍ഷന്‍ (ഠഘ1ക) എന്നറിയപ്പെടുന്ന അടുത്ത പ്രവര്‍ത്തനം സെപ്റ്റംബര്‍ 19 ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

സൂര്യനില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ആദ്യ സണ്‍-എര്‍ത്ത് ലാഗ്രാഞ്ചിയന്‍ പോയിന്റ് (L1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തില്‍ നിന്ന് സൂര്യനെ പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ-അധിഷ്ഠിത നിരീക്ഷണാലയമാണ് ആദിത്യ എല്‍-1.

മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്സി-ശ്രീഹരിക്കോട്ട, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ തങ്ങളുടെ ഭൗമകേന്ദ്രങ്ങളില്‍ നിന്ന് ഉപഗ്രഹത്തെ പ്രവര്‍ത്തനസമയത്ത് ട്രാക്ക് ചെയ്തതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) അറിയിച്ചു.

ഫിജി ദ്വീപസമൂഹത്തില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്പോര്‍ട്ടബിള്‍ ടെര്‍മിനല്‍ പോസ്റ്റ്-ബേണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും.