ബാദുഷ മദനി പടപ്പേങ്ങാട് ഇനി താമരക്കൊപ്പം-ബി.ജെ.പിയില്‍ അംഗത്വം നേടി.

കണ്ണൂര്‍: സാമൂഹ്യ പ്രവര്‍ത്തകന്‍ ബാദൂഷ മദനി പടപ്പേങ്ങാട് ബി ജെ പി യില്‍ ചേര്‍ന്നു.

ദേശീയ വൈസ് പ്രസിഡന്റും, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി.അബ്ദുള്ളകുട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വികരിച്ചു.

ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ തോമസ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അര്‍ച്ചന വണ്ടിച്ചാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ബാദുഷ മദനി ബി.ജെ.പിയില്‍ ചേരുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് നേതാക്കള്‍ പറഞ്ഞു.