ഓങ്കാരേശ്വറില്‍ ജനശ്രദ്ധ നേടി തളിപ്പറമ്പ് കഥകളികേന്ദ്രം.
തളിപ്പറമ്പ്: ഓംങ്കാരേശ്വറില്‍ ജനശ്രദ്ധ പിടിച്ചുപറ്റി തളിപ്പറമ്പ് കഥകളി കേന്ദ്രത്തിന്റെ കഥകളിവേഷങ്ങള്‍.
വ്യാഴാഴ്ച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനാച്ഛാദനം ചെയ്ത ആദിശങ്കരാചാര്യരുടെ 108 ഉയരമുള്ള വെങ്കല പ്രതിമയുടെ സമര്‍പ്പണ വേദിയിലാണ് തളിപ്പറമ്പ് കഥകളികേന്ദ്രം വൈസ് ചെയര്‍മാന്‍ സി.വി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം കഥകളി അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയത്.
രാജ്യത്തെ 64 ല്‍പ്പരം ദൃശ്യകലകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ടത്.
ലോകേഷ് കുമാര്‍, അനുശ്രീ നാരായണ്‍, തേജള്‍ പ്രവീണ്‍, വി.വി.അശ്വിന്‍, പി.വൈശാഖ്, ശ്രീലത വാര്യര്‍, അതുല്‍ കൃഷ്ണ എന്നിവരാണ് തളിപ്പറമ്പ് കഥകളി കേന്ദ്രത്തില്‍ നിന്നും പങ്കെടുത്തത്.
അന്തര്‍ദേശീയ ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ ദേശീയ വിരുന്നില്‍ തളിപ്പറമ്പ് കഥകളി കേന്ദ്രം കൂടാതെ തെയ്യം പഞ്ചവാദ്യം മോഹിനിയാട്ടം ആനച്ചമയം തുടങ്ങിയവയും കേരളത്തില്‍ നിന്നും അവതരണപ്പെട്ടിരുന്നു.
2015 ല്‍ തളിപ്പറമ്പില്‍ ആരംഭിച്ച കഥകളികേന്ദ്രം വ്യത്യസ്തമായ നിരവധി പരിപാടികളിലൂടെ സംസ്ഥാനത്തിന്റെ മുഴവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.