സിന്തറ്റിക്ക്ട്രാക്ക് പൂര്‍ണമായും കേന്ദ്രപദ്ധതി-അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കും.

പരിയാരം: പ്രതിഷേധ ബോര്‍ഡ് ഒരുക്കി ബി.ജെ.പി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ട്രാക്കിന് വേണ്ടി വരുന്ന 6.94 കോടി രൂപ പൂര്‍ണമായും അനുവദിച്ചത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നിരിക്കെ ഇത് പിണറായി സര്‍ക്കാറിന്റപദ്ധതി എന്ന രീതിയിലാണ് പ്രചരണം.

ഉദ്ഘാടന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെ ഒരു ഫോട്ടോവെക്കാന്‍പോലുംതയ്യാറായിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം സിന്തറ്റിക്ക്ട്രാക്കിന് പണം അനുവദിച്ച നരേന്ദ്രമോദിക്കും കേന്ദ്ര ഗവണ്‍മെന്റിനും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നാളെ രാവിലെ മെഡിക്കല്‍ കോളേജ് പരിസരത്ത് ബി.ജെ.പി മാടായി മണ്ഡലം കമ്മറ്റി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ജില്ലാ കമ്മറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി എത്തുന്നതിന് മുമ്പായിട്ടായിരിക്കും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.