ചന്ദനമരം മോഷ്ടാക്കള്‍ പിടിയില്‍-വീട്ടുവളപ്പുകളില്‍ മോഷണം നടത്തുന്നവരെന്ന് സംശയം-
പെരുമ്പടവ്:പെരുമ്പടവില്‍ ചന്ദനമോഷ്ടാക്കള്‍ പിടിയില്‍. കക്കറ സ്വദേശി വിനോദ് ,കോയിപ്ര സ്വദേശി ഗോപാലന്‍ എന്നിവരാണ് പിടിയിലായത്.
പെരുമ്പടവ് തലവില്‍ വിളയാര്‍ക്കോട് ഇന്നലെ ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
വിളയാര്‍ക്കോട് പ്രദേശത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവരെ കുടുക്കിയത്.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
നാട്ടുകാര്‍ എത്തിയതോടെ ഇവിടെയുണ്ടായിരുന്ന സുമേഷ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ പെരുവാമ്പ സ്വദേശി നസീറിന്റെ വീട്ടില്‍ നിന്നും ചന്ദനമരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇവരുടെ പിന്നില്‍ ഒരു വലിയ സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ നിന്ന് ചന്ദനം മോഷ്ടിക്കുന്നത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന്
സംശയിക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരെ ചോദ്യംചെയ്തുവരികയാണ്.