ഇസ്ലാമിക-കമ്യൂണിസ്റ്റ ഭീകരവാദം അവസാനിപ്പിക്കണം-ബജ്രംഗ്ദള്‍ ശൗര്യജാഗരണ രഥയാത്ര ഉദ്ഘാടനം ചെയ്ത് വിജിതമ്പി.

 

വി.മണിമേഖല

മഞ്ചേശ്വരം(കാസര്‍ഗോഡ്): ഇസ്ലാമിക-കമ്യൂണിസ്റ്റ് ഭീകരവാദം അവസാനിപ്പിക്കാനും കേരളീയ യുവത്വത്തെ മയക്കുമരുന്നുകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ശൗര്യ ജാഗരണ്‍ രഥയാത്ര ആരംഭിക്കുന്നതെന്നും, ഇതൊരു വലിയ തുടക്കമാണെന്നും വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി.

അനന്തേശ്വരം മുതല്‍ അനന്തപുരം വരെ ബജ്രംഗ്ദള്‍ കേരളത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രഥയാത്രക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രഥയാത്ര ഒക്ടോബര്‍-6 ന് തിരുവനന്തപുത്ത് സമാപിക്കും. ഇന്ന് രാവിലെ മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച യാത്രക്ക് രവീശ തന്ത്രി കുണ്ടാര്‍ ദീപം തെളിയിച്ചു.

രാവിലെ 8.30 മുതല്‍ 10 വരെ കുണിത ഭജനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

വേദമൂര്‍ത്തി ശ്രീ ചക്രപാണി ദേവ പൂജിത്തായ ആരിക്കാടി അധ്യക്ഷത വഹിച്ചു.

സൂര്യനാരായണജി, ശരണ്‍ പമ്പ്‌വെല്‍, ഗണപതി പൈ, രാജശേഖരന്‍ജി, ജിജേഷ് പത്തേരി, കേരള മേഖല ബജ്റംഗ്ദള സംയോജക് അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

വിശ്വഹിന്ദു പരിഷത്ത് രൂപീകൃതമായതിന്റെ 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ്ശൗര്യ ജാഗരണ രഥയാത്ര സംഘടിപ്പിച്ചത്.

ഇന്ന് വൈകുന്നേരം 5 ന് രഥയാത്രക്ക് മാഹിയില്‍ സ്വീകരണം നല്‍കും.

ഒക്ടോബര്‍ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന ചടങ്ങില്‍ ബി.ജെ.പി തമിഴ്നാട് ഘടകം അധ്യക്ഷന്‍ അണ്ണാമലൈ പങ്കെടുക്കും.