എന്‍.രാമകൃഷ്ണനെ അനുസ്മരിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍.രാമകൃഷ്ണനെ അനുസ്മരിച്ചു.

കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവും കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, തൊഴില്‍ വകുപ്പ് മന്ത്രി എന്നീ നിലകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തി

കേരള സമൂഹത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും മനസ്സില്‍ ഇടം നേടിയ എന്‍ രാമകൃഷ്ണന്റെ പതിനൊന്നാമത് ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ തളിപ്പറമ്പ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സ്മരണാഞ്ജലി അര്‍പ്പിച്ചു.

കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: ടി.ആര്‍ . മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

കെ.നഫീസബീവി, എം.വി.രവീന്ദ്രന്‍, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, പ്രമീള രാജന്‍, വി.വി. വേണുഗോപാലന്‍, മാവില പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.