ലോക വയോജന ദിനത്തില്‍100 വയസ് പിന്നിട്ട താമരശേരി മാധവിയമ്മയെ ആദരിച്ചു.
കൊളച്ചേരി: നൂറ് വയസുപിന്നിട്ട താമരശേരി മാധവിയമ്മയെ തളിപ്പറമ്പ് തഹസില്‍ദാറും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായ പി.സജീവന്‍ ഉപഹാരം നല്‍കി ആദരിച്ചു.
ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് 100 വയസ് പിന്നിട്ട ഇവരെ തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി വില്ലേജിലെ ബുത്ത് നമ്പര്‍ 155 ലെ വോട്ടറെന്ന നിലയിലാണ് ആദരിച്ചത്.
തളിപ്പറമ്പ് താലൂക്ക് ഓഫീസിന്റെയും കൊളച്ചേരി വില്ലേജിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുള്‍ മജിദ് ഷാള്‍ അണിയിച്ചു.
പഞ്ചായത്ത് മെമ്പര്‍ കെ പ്രിയേഷ്, കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ബി.അഭയന്‍, കൊളച്ചേരി വില്ലേജ് ഓഫിസര്‍ കെ.വി മഹേഷ്, ബുത്ത് ലെവല്‍ ഓഫീസര്‍ എം.ഷാജി വില്ലേജ് അസിസ്റ്റന്റ് കെ.വി അനീഷ് എന്നിവര്‍ പങ്കെടുത്തു.
പഴയ കാലത്ത് കൈ പൊക്കി വോട്ട് ചെയ്ത അനുഭവങ്ങള്‍ മാധവിയമ്മ പങ്കുവെച്ചു.