സി.പി.ഐ കാല്‍നടപ്രചാരണ ജാഥ നടത്തി. താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പിലാത്തറ: ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുതാഴം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടപ്രചാരണ ജാഥ നടത്തി.
പിലാത്തറയില്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗണ്‍സില്‍ അംഗം കെ.വി.സാഗര്‍ പ്രസംഗിച്ചു.
സി.മോഹന്‍ദാസാണ് ജാഥാ ലീഡര്‍. മൂര്‍ത്തി പ്രകാശന്‍ ഡെപ്യൂട്ടി ലീഡറും മുതുവടത്ത് ബാലകൃഷ്ണന്‍ ജാഥാ മാനേജരുമായിരുന്നു.
ചുമടുതാങ്ങി, മണ്ടൂര്‍, കൊവ്വല്‍, അമ്പലംമുക്ക്, എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം ജാഥ കൊവ്വപ്പുറത്ത് സമാപിച്ചു.
സമാപനസമ്മേളനം ജില്ലാ എക്‌സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജിതേഷ് കണ്ണപുരം, വി.പരാഗന്‍ എന്നിവര്‍ പ്രസംഗിച്ചു.