നടപ്പാത അപകടകരമായ വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതായി പരാതി.
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ നടപ്പാത അപകടകരമായ വിധത്തില്‍ കയ്യേറി കോണ്‍ക്രീറ്റ് ചെയ്തതായി പരാതി.
നൂറുകണക്കിനാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന തളിപ്പറമ്പ് ഗവ.ആശുപത്രി ബസ്റ്റോപ്പിന് മുന്നിലാണ് സ്വകാര്യവ്യക്തി അനുമതിയില്ലാതെ നടപ്പാത കോണ്‍ക്രീറ്റ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് ഓവുചാലിന്റെ മുകളിലിട്ട സ്‌ളാബിന് മുകളില്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതോടെ എന്തെങ്കിലും സാഹചര്യത്തില്‍ ഓവുചാല്‍ ശുചീകരിക്കാനായി സ്‌ളാബ് മാറ്റാനാവില്ല.
റോഡിലേക്ക് ചെരിച്ച് കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ കാല്‍നടക്കാര്‍ക്കും ഇത് അപകടകരമാണ്.
അനധികൃത കയ്യേറ്റത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനും നഗരസഭക്കും പരാതി നല്‍കിയിട്ടുണ്ട്.