സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍-

കൊച്ചി: സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍.

ഇത് സംബന്ധിച്ച് ബവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

1.12 ലക്ഷം ആളുകള്‍ക്ക് ഒരു മദ്യശാല എന്ന രീതിയിലാണ് കേരളത്തിലെ അനുപാതം.

ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാറിന്റെ ന്യായീകരണം.

വാക്ക് ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദ്ദേശവും സജീവപരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള 96 മദ്യവില്‍പ്പനശാലകളില്‍ നിലവില്‍ വാക്ക് ഇന്‍ സൗകര്യമുണ്ട്.

അതേതസമയം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഇത്തരത്തില്‍ നിരവധി പരാതികള്‍ കോടതികല്‍ക്ക് മുന്നില്‍ എത്തുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.