ഹോപ്പിന് പ്രതീക്ഷയായി പുതിയ കെട്ടിടസമുച്ചയം നിര്‍മ്മാണത്തിന് തുടക്കമായി.

പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിന് പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു.

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഒരേക്കര്‍ ഭൂമിയില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്.

പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും കുറ്റിഅടിക്കലും ഇന്നലെ നടന്നു.

കണ്ണൂര്‍ വികാരി ജനറാള്‍ മോണ്‍.ഫാ.ഡോ. ക്ലാരന്‍സ് പാലിയത്ത്, ശ്രീരാഘവപുരം ക്ഷേത്ര കമ്മറ്റി ചെയര്‍മാന്‍ ഡോ.ഒ.സി.കൃഷ്ണന്‍ നമ്പൂതിരി, പിലാത്തറ ബദര്‍ ജുമാമത്ത് മസ്ജിത് ഇമാം അബ്ദുള്‍ റഹിം വാഫി എന്നിവര്‍ നയിച്ച സര്‍വ്വമത പ്രാര്‍ത്ഥനയില്‍ പ്രശസ്ത വാസ്തു ആചാര്യന്‍ ഏഴിലോട് ബാലകൃഷ്ണന്‍ ഭൂമി പൂജയും കുറ്റി അടിക്കല്‍ കര്‍മ്മവും നിര്‍വ്വഹിച്ചു.

ലയണ്‍സ് മുന്‍ ഗവര്‍ണര്‍ പ്രൊഫ. മനോമോഹന്‍, നാഷണല്‍ ഹൈവേ സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം.രാമചന്ദ്രന്‍, ഹോപ്പ് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് എം.പി. മധുസൂദനന്‍, ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹന്‍, ഗോപകുമാര്‍ കോറോത്ത്,

ഹോപ്പ് സെന്റര്‍ പ്രസിഡണ്ട് ഇ.കുഞ്ഞിരാമന്‍, വി.മാധവന്‍, ജാക്വലിന്‍ ബിന്ന സ്റ്റാന്‍ലി, ഡോ.ഷാഹുല്‍ഹമീദ്, ദേവകി ടീച്ചര്‍, കെ.പി.ഷനില്‍, രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് ദേവകി ടീച്ചര്‍ ആദ്യ ഫണ്ട് ഹോപ്പ് മാനേജിങ് ട്രസ്റ്റിക്ക് കൈമാറി.