തലക്ക് മുകളില്‍ അപകടം-ഭിലായ് കോംപ്ലക്‌സിന് മുന്നില്‍.
മാതമംഗലം: ഉണങ്ങി നില്‍ക്കുന്ന കൂറ്റന്‍ കാഞ്ഞിരമരം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണിയായി.
നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന പിലത്തറ-മാതമംഗലം റോഡില്‍ ഭിലായ് കോംപ്ലക്‌സിന് സമീപത്തായാണ് ശിഖരങ്ങള്‍ ഉള്‍പ്പെടെ ഉണങ്ങിയ മരം നില്‍ക്കുന്നത്.
നാട്ടുകാര്‍ നിരവധിതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും മുറിച്ചുമാറ്റാന്‍ തയ്യാറായില്ല.
കഴിഞ്ഞ ജൂണില്‍ ഇതിന് സമീപത്തെ കൂറ്റന്‍ മാവ് കടപുഴകി വീണിരുന്നു.
രാത്രിയിലായതിനാല്‍ മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
വലിയ അപകടം സംഭവിക്കുന്നതിന് മുമ്പേ മരം മുറിച്ചുനീക്കി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.