ബൊമ്മക്കൊലു ആഘോഷത്തിന് നാളെ രാവിലെ 9 ന് പ്രശസ്തനടി ഊര്‍മ്മിള ഉണ്ണി തിരി തെളിക്കും.

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചിറവക്ക് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

നാളെ (ഒക്ടോബര്‍ 16 ന്) രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ നാടക സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിയായിരിക്കും.

പി.സി.വിജയരാജന്‍, പുടയൂര്‍ ജയനാരായന്‍, ഡോ.രഞ്ജീവ് പുന്നക്കര എന്നിവര്‍ പങ്കെടുക്കും.

17 മുതല്‍ 20 വരെ വൈകുന്നേരം 6 മുതല്‍ 9 വരെയുള്ള സമയങ്ങളില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ബൊമ്മക്കൊലു കാണാവുന്നതാണെന്ന് വിജയ് നീലകണ്ഠന്‍ അറിയിച്ചു.