മാവോവാദി നേതാക്കളെ റിമാന്‍ഡ് ചെയ്തു-ഇരുവരേയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി-
തലശേരി: അറസ്റ്റിലായ മാവോവാദി നേതാക്കളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ മാവോവാദി സംഘടനയുടെ നേതാക്കളായ ബി.ജി കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയേയുമാണ്തലശ്ശേരി ജില്ലാ കോടതിയില്‍ഹാജരാക്കിയത്.
മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ബി.ജി കൃഷ്ണമൂര്‍ത്തി. കബനി ദളത്തിന്റെ കമാന്‍ഡറാണ് സാവിത്രി.
കഴിഞ്ഞ ദിവസമാണ് വയനാട് കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് ഇരുവരേയുംപിടികൂടിയത്.
കോടതി റിമാണ്ട് ചെയ്ത ഇരുവരേയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി.