ശ്യാംകൃഷ്ണനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു
തളിപ്പറമ്പ്: കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം നേടിയ ഏക മലയാളിയായ പരിയാരത്തെ ശ്യാം കൃഷ്ണനെ ബാലസംഘം തളിപ്പറമ്പ് ഏറിയ കമ്മിറ്റി അനുമോദിച്ചു.
ബാലസംഘം സംസ്ഥാന ജോ.സെക്രട്ടറി വിഷ്ണു ജയന്‍ ഉപഹാരം കൈമാറി.
ബാലസംഘം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ അതുല്‍ രാജ്, ഷോന ഇഗ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.അശോക് കുമാര്‍, പി.അഥീന, വില്ലേജ് സെക്രട്ടറി അശ്വിന്‍ കൃഷ്ണന്‍, കണ്‍വീനര്‍ പി.രഞ്ജിത്ത്, കെ.വി.ദിലീഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.