മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനം

തളിപ്പറമ്പ്: മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ ഇന്നലെ രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വരഡൂലില്‍ പ്രധിഷേധ പ്രകടനം നടത്തി.

ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി കൊടിമരം സ്ഥാപിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനിടയിലാണ് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

പരിക്കേറ്റ ജഗദീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഷിബിന്‍ കാനായി, മേഖല സെക്രട്ടറി പി.നിജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് പി.കെ.പ്രമോദ്, എം.ഉണ്ണികൃഷ്ണന്‍, പി.റിയാസ്, കെ.സുകേഷ്, കെ.സന്ദീപ്, രജീഷ്, പ്രദീഷ് എന്നിവര്‍ നേതൃത്വം നല്‍കി.