സ്വീവേജ്പ്ലാന്റിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
പരിയാരം: മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥരുടെ അലംഭാവമല്ല, പണം അനുവദിക്കുന്നതില്‍ സര്‍ക്കാറിനുള്ള തടസങ്ങളാണ് മെഡിക്കല്‍ കോളേജ് സ്വീവേജ് പ്ലാന്റില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
താന്‍ മനസിലാക്കിയതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയതെന്നും എം.പി. പറഞ്ഞു. മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടാംതീയതി നടക്കുന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ സംബന്ധിക്കുമെന്നും, നിര്‍ണായകമായ ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ പരമാവധി ശ്രമിക്കുെമന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കല്യാശേരി മണ്ഡലം ചെയര്‍മാന്‍ എന്‍.ജി.സുനില്‍കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.രാജന്‍, മുസ്ലിംലീഗ് നേതാവ് എം.നജ്മുദ്ദീന്‍, കെ.രാമദാസ്, അലക്യംപാലം വികസനസമിതി ചെയര്‍മാന്‍ സി.എം.കൃഷ്ണന്‍, പരിസ്ഥിതി സമിതി നേതാക്കളായ എന്‍.സുബ്രഹ്‌മണ്യന്‍, നെട്ടൂര്‍ നാരായണന്‍, എന്‍.ജി.ഒ അസേസിയേഷന്‍ നേതാക്കളായ യു.കെ.മനോഹരന്‍, കെ.ദിലീപ്കുമാര്‍ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപുമായും എം.പി ചര്‍ച്ച നടത്തി.
