മെഡിക്കല്‍ കോളേജ് കാമ്പസില്‍ സൂപ്പര്‍ഹിറ്റായി ഉദയേട്ടന്റെ നെയ്പത്തല്‍.
പരിയാരം: വൈകുന്നേരം മൂന്ന് മണിയാവാന്‍ കാത്തിരിക്കുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസ്,
ഉദയേട്ടന്റെ നെയ്പ്പത്തലിന്റെ വായില്‍ വെള്ളമൂറുന്ന മണം പരന്നുകഴിഞ്ഞാല്‍ പിന്നെ പാംകോസിന്റെ ടീസ്റ്റാളിന് മുന്നില്‍ തിരക്ക് തുടങ്ങുകയായി.
പരിയാരം തൊണ്ടന്നൂര്‍ സ്വദേശിയായ കെ.ഉദയകുമാര്‍ ഇവിടെ നെയ്പ്പത്തല്‍ ഉണ്ടാക്കാന്‍ തുടങ്ങയിട്ട് രണ്ടു മാസത്തോളമായിരിക്കയാണ്.
വൈകുന്നേരം 3 മുതല്‍ രാത്രി എട്ടുവരെ ലൈവായി നെയ്പ്പത്തല്‍ ചുട്ടുകൊണ്ടിരിക്കുന്ന ഉദയേട്ടന്‍ ഒരു ദിവസം ശരാശി 300 മുതല്‍ 500 വരെയാണ് ഉണ്ടാക്കുന്നത്.
ചെറിയ ഉള്ളി, പെരുഞ്ചീരകം, തേങ്ങ എന്നിവയും അരിയും ചേര്‍ത്ത് പരമ്പരാഗത രീതിയില്‍ തന്നെയാണ് നെയ്പ്പത്തല്‍ ഉണ്ടാക്കുന്നതെങ്കിലും അതോടൊപ്പം ഉഉദയേട്ടന്റെ മനസും ചേരുമ്പോഴാണ് ഇതിന് പ്രതേക രുചി ഉണ്ടാവുന്നതെന്ന് സ്ഥിരം ഉപഭോക്താക്കള്‍ പറയുന്നു.
മറ്റിടങ്ങളില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ വലുപ്പവും മാര്‍ദ്ദവവും ഉദയേട്ടന്റെ നെയ്പ്പത്തിലിനുണ്ടെന്ന് ഒരിക്കലെങ്കിലും രുചിച്ചവര്‍ സാക്ഷ്യപത്രം നല്‍കുന്നു.