ദേവതൂതര്‍ കാതോട് കാതോരം പാടിയിട്ട് ഇന്ന് 38 വര്‍ഷം

മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണക്കമ്പനിയാണ് സെവന്‍ ആര്‍ട്‌സ്. ജി.പി.വിജയകുമാറും സഹോദരന്‍ ജി.ജയകുമാറുമായിരുന്നു ഈ നിര്‍മ്മാണകമ്പനിയുടെ ഉടമകള്‍.

1984 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പൂമഠത്തെ പെണ്ണ് എന്ന സിനിമയിലായിരുന്നു തുടക്കം.

മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ പക്ഷെ, ഉദ്ദേശിച്ച വിജയം നേടിയില്ല.

1985 ല്‍ ഭരതന്റെ സംവിധാനത്തില്‍ കാതോട്കാതോരം എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സെവന്‍ ആര്‍ട്‌സ് എന്ന ബാനര്‍ ആരംഭിച്ചത്.

2013 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയാണ് അവസാനമായി നിര്‍മ്മിച്ചത്.

കാതോട്കാതോരം

സംവിധായകന്‍ ഭരതന്‍ എഴുതിയ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് ജോണ്‍പോള്‍.

1985 നവംബര്‍-15 ന് 38 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപശ്ചാത്തലവും ക്ലൈമാക്‌സുമാണ് ഈ ചിത്രത്തിന്.

മമ്മൂട്ടി, നെടുമുടിവേണു, സരിത, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, മാസ്റ്റര്‍ പ്രശോഭ്, ലിസി, ഫിലോമിന എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

 ക്യാമറ സരോജ് പാഡിയും എഡിറ്റര്‍ എന്‍.പി.സുരേഷുമാണ്.

കലാസംവിധാനം എസ്.കൊന്നനാട്ട്, പരസ്യം-ഭരതന്‍, രാധാകൃഷ്ണന്‍.

സെവന്‍ ആര്‍ട്‌സ് റിലീസാണ് പ്രദര്‍ശനത്തിനെത്തിച്ചത്.

ഒ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് സംഗീതംപകര്‍ന്നത് ഭരതനും ഔസേപ്പച്ചനും ചേര്‍ന്നാണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചന്‍.

ഗാനങ്ങള്‍-

1-ദേവദൂതര്‍പാടി-യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധികാ വാര്യര്‍.

2-കാതോടു കാതോരം-ലതിക.

3-നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ-യേശുദാസ്, ലതിക.