ക്ഷേത്രമതിലും ഭണ്ഡാരവും വാഹനമിടിച്ച് തകര്‍ന്നതിന് ഗൂഡ്സ് ട്രക്ക് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: ക്ഷേത്രമതിലും ഭണ്ഡാരവും വാഹനമിടിച്ച് തകര്‍ന്നതിന് ഗൂഡ്സ് ട്രക്ക് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.

കെ.എല്‍.59 ഡബ്ല്യു-2055 നമ്പര്‍ വാഹനമോടിച്ച ഹമീദിന്റെ പേരിലാണ് കേസ്.
ഡിസംബര്‍-8 ന് പുലര്‍ച്ചെ 5.35 നായിരുന്നു സംഭവം.
നാടുകാണി ശിവക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടിയും കല്മതിലും ഇരുമ്പ്പൈപ്പ് കൊണ്ട് നിര്‍മ്മിച്ച പന്തലിന്റെ തൂണും വാഹനമിടിച്ച് തകര്‍ന്നതിനാണ് കേസ്.
ആലക്കോട് ഭാഗത്തനിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടമുണ്ടാക്കിയത്.
ക്ഷേത്രസ്വത്തിന് 75,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിതായി ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ജി.മണിയുടെ പരാതിയിലാണ് കേസ്.
