കേരളാ പോലീസ് അസോസിയേഷന്‍(കണ്ണൂര്‍ റൂറല്‍) എം.കെ.സാഹിദ പ്രസിഡന്റ്, കെ.പ്രീയേഷ് സെക്രട്ടറി, വി.വി.വിജേഷ് ട്രഷറര്‍-

കണ്ണൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി എം.കെ.സാഹിദ(വനിതാ സെല്‍ ) സെക്രട്ടറിയായി കെ.പ്രീയേഷ് (പയ്യന്നൂര്‍ കണ്‍ട്രോള്‍റൂം), ട്രഷററായി വി.വി.വിജേഷ് (സൈബര്‍സെല്‍) എന്നിവരേയും

ജോ.സെക്രട്ടറിയായി കെ.രാമകൃഷ്ണന്‍ ( പെരിങ്ങോം)-വൈസ് പ്രസിഡന്റായി ഐ.ആര്‍.സുരേഷ് (വൈസ് പ്രസിഡന്റ്) എന്നിവരേയും തെരഞ്ഞെടുത്തു.

കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനത്ത് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. എ.ആര്‍.രമേശന്‍ നിരീക്ഷകനായിരുന്നു. എന്‍.ശിവപ്രസാദായിരുന്നു വരണാധികാരി.