പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ഫെബ്രുവരി-1 മുതല്‍ 9 വരെ.
പിലാത്തറ:പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ബ്രവരി ഫിബ്രവരി ഒന്നു മുതല്‍ ഒമ്പത് വരെ നടക്കും. ഫിബ്രവരി ഒന്ന് വ്യാഴാഴ്ച്ച വൈകീട്ട് നാലിന് പേരൂല്‍ ശിവക്ഷേത്രത്തില്‍ നിന്നും ചേപ്പായി കോട്ടത്തു നിന്നും
കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. 5.30 ന് യജ്ഞാചാര്യന്‍ വട്ടപ്പറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സ്വീകരിക്കല്‍. ആറിന് യജ്ഞത്തിന് തന്ത്രി തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് ദീപം തെളിയിക്കും. വെള്ളി മുതല്‍ രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെ പാരായണവം
പ്രഭാഷണവും നടക്കും. ഞായറാഴ്ച നരസിംഹാവതാരം, അഞ്ചിന് ശ്രീകൃഷ്ണാവതാരം, ആറിന് രുഗ്മിണി സ്വയംവരം ,വൈകിട്ട് നാലിന് രുഗ്മിണി സ്വയംവര ഘോഷയാത്ര, 6.30 ന് തിരുവാതിരക്കളി, ബുധനാഴ്ച വൈകീട്ട് സര്‍വ്വൈശ്വര്യ പൂജ എന്നിവ നടക്കും. എട്ടിന് രാവിലെ
യജ്ഞസമര്‍പ്പണം, രാത്രി ഏഴിന് നൂറ് കലാകാരന്മാര്‍ പങ്കെടുക്കുന്ന കോല്‍ക്കളി, തിരുവാതിര എന്നിവയുണ്ടാകും. ഒമ്പതിന് ക്ഷേത്രോത്സവം. 12.30 ന് അന്നദാനം, വൈകീട്ട് തായമ്പക, രാത്രി ഏഴിന് തിടമ്പ് നൃത്തം, 8.30 ന് നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ ടി.വി. സദാനന്ദന്‍, എന്‍.വി. കുഞ്ഞികൃഷ്ണന്‍, എ.വി.കുഞ്ഞിക്കണ്ണന്‍, പി.മനോജ്, കെ.വി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.