മാലാഖമാര്‍ രക്തസാക്ഷികള്‍ ആവേണ്ട സ്ഥിതിയാണ് പരിയാരത്ത്: സുധീഷ് കടന്നപ്പള്ളി.

പരിയാരം: അവകാശ പോരാട്ടത്തിനായി സമരം ചെയ്ത് മാലാഖമാര്‍ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന നേഴ്‌സുമാര്‍ രക്തസാക്ഷികളാവേണ്ട സ്ഥിതിയായി മാറിയെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.

കേരള ഗവണ്‍മെന്റ് നേഴ്‌സസ് യൂണിയന്‍, എന്‍ ജി ഒ അസോസിയേഷന്‍ എന്നിവ സംയുക്തമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിയ പ്രതിഷേധജ്വാലയും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ ജി എന്‍ യു ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക്ക് അധ്യക്ഷത വഹിച്ചു.

എന്‍ ജി ഒ അസോസിയേഷന്‍ സെക്രട്ടറി യു.കെ.മനോഹരന്‍, എം.ഷൈജ, ഒ.വി.സീന, എന്‍ ജി ഒ എ വനിതാ ഫോറം കണ്‍വീനര്‍ കെ.ശാലിനി എന്നിവര്‍ പ്രസംഗിച്ചു.

റോബിന്‍ ബേബി സ്വാഗതവും സ്വപ്ന ചാക്കോ നന്ദിയും പറഞ്ഞു.

2021 ലെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ആഗിരണ പ്രക്രിയ ഉടനടി പൂര്‍ത്തിയാക്കുക, മുടങ്ങിക്കിടക്കുന്ന ഡി എ-ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനോടുള്ള അധികൃതരുടെ വിവേചനം അവസാനിപ്പിക്കുക,

സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷം റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ കുടിശിക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക, കോമണ്‍ പൂളിലുള്ളവര്‍ക്ക് സ്റ്റാന്‍ഡ് എലോണ്‍ എന്ന ഓപ്ഷന്‍ അവരുടെ താല്പര്യാര്‍ത്ഥം മാറ്റുവാനുള്ള അവസരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.