ഹനുമാരമ്പലം ഊട്ടുപുരയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

പിലാത്തറ: ഹനുമാരമ്പലം ഊട്ടുപുരയില്‍ ഉല്‍സവത്തിനിടയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചു.

ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

ഉല്‍സവമായതിനാല്‍ തീപിടുത്തം പരിഭ്രാന്തി പരത്തിയെങ്കിലും അഗ്നിശമനസേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ അപകടം ഒഴിവാക്കിയതിലുള്ള ആശ്വാസത്തിലാണ് ഉല്‍സവകമ്മറ്റി.

സീനിയര്‍ ഗ്രേഡ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.സുമേഷ്, ഡ്രൈവര്‍ പി.കെ.അജിത്കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സത്യന്‍, യു.വിനീഷ്, ആര്‍.എം.വിഷ്ണു, ഹോംഗാര്‍ഡ് എം.രാജീവന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.