കുരുക്കി വീഴ്ത്തും; പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ കേബിളുകള്‍.

പയ്യന്നൂര്‍: അപകട ഭീഷണിയായി പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷനിലെ കേബിളുകള്‍.

സെന്‍ട്രല്‍ ബസാറില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിനും, പഴയ ടെലിഫോണ്‍ പോസ്റ്റിലുമായാണ് വിവിധ തരത്തിലുള്ള കേബിളുകള്‍ ചുരുട്ടിവെച്ചിരിക്കുന്നത്.

കേബിളുകള്‍ ചുരുട്ടി വച്ചിരിക്കുന്നതും അതിലെ റിസീവര്‍ റോഡിലേക്ക് തൂങ്ങി നില്‍ക്കുന്നതും, നിലത്ത് കേബിള്‍ ഊരാക്കുടുക്ക് പോലെ കിടക്കുന്നതും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകട ഭീതി സൃഷ്ടിക്കുന്നതാണ്.

നിലത്ത് അലക്ഷ്യമായ ചുരുട്ടി വച്ചിരിക്കുന്ന കേബിളുകളില്‍ തട്ടി കാല്‍നടക്കാര്‍ മലര്‍ന്നടിച്ച് വീഴുന്നത് സ്ഥിരം കാഴ്ചയാണന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.

വര്‍ഷങ്ങളായി ഇത് ഇങ്ങനെ പയ്യന്നൂര്‍ നഗരത്തിന് ഭംഗിക്കേടായി നില നില്‍ക്കുന്നുണ്ടെങ്കിലും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല എന്നതും വ്യാപാരികള്‍ ആരോപിക്കുന്നു.