മിനി എസ്കവേറ്റര്‍ കത്തിനശിച്ചു-
ചെറുവത്തൂര്‍: ജെ.സി.ബി മിനി എസ്കവേറ്റര്‍ കത്തിനശിച്ചു.

ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.എച്ച്.എസ്.എസിന് സമീപം ഇന്ന് പുലര്‍ച്ചെ 2.50നാണ്സംഭവം.
ഓണക്കുന്നിലെ അംജിത്തിന്റെ ഉടമസ്ഥതയിലുള്ള എസ്കവേറ്റര്‍ ഇവിടെ നിര്‍മ്മാണ പ്രവൃത്തിക്കായി കൊണ്ടുവന്നതായിരുന്നു.
വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ പി.പി.ബെന്നിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ വിനീഷ്കുമാര്‍, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ ഭഗത്, എസ്.അഖില്‍, നിഖില്‍ ബാബു, ഡ്രൈവര്‍ ജയശങ്കര്‍, ഹോം ഗാര്‍ഡ് നരേന്ദ്രന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
