കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കുക: എന്‍ജിഒ യൂനിയന്‍

തളിപ്പറമ്പ്: കേരള ജനതയുടെ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ തിരുത്തി, കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

യൂനിയന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.സന്തോഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് സി.ഹാരിസ് പതാക ഉയര്‍ത്തി.

ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ് കുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം ഗോപാല്‍ കയ്യൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടറി ടി.പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.രമേശന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സി.ഹാരിസ്(പ്രസിഡന്റ്), ടി.പ്രകാശന്‍(സെക്രട്ടറി), പി.രമേശന്‍(ട്രഷറര്‍), കെ.അശോകന്‍, ബി.എസ്.ശുഭ(വൈസ് പ്രസിഡന്റുമാര്‍), കെ.അജിത്കുമാര്‍, പി.പ്രദീപ്കുമാര്‍(ജോ.സെക്രട്ടറിമാര്‍).