കണ്ണപുരത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ ടയര്‍ മോഷണം-കര്‍ണ്ണാടകസ്വദേശി അറസ്റ്റില്‍

പഴയങ്ങാടി: അപകടത്തില്‍പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ മോഷണത്തിനിടയില്‍ കര്‍ണ്ണാടക സ്വദേശി പിടിയില്‍.

കര്‍ണ്ണാടക വിജയനഗര്‍ ഹര്‍പ്പനഹള്ളി സ്വദേശിയായ അബ്ദുള്‍ കരിം (22) നെയാണ് കണ്ണപുരം പോലീസ് സംഘം പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെസ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ അസ്വാഭാവികതയില്‍
സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജാവിദ്, ഫാനിഷ്, സുനില്‍കുമാര്‍ എന്നി പോലീസുകാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാവുന്നത്.

മഹാരാട്രയില്‍ നിന്ന് കോഴിക്കോടെക്ക് ഫ്രൂട്ട്‌സുമായി പോയി തിരിച്ച് വരവേയാണ് ഫ്രൂട്ട്‌സ് വാഹനത്തിന്റെ ഡ്രൈവര്‍ മോഷണം നടത്തിയതും പിടിയിലായതും. പ്രതിയെ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.