കെ.സന്തോഷ് വീണ്ടും ഏരിയാ സെക്രട്ടറി–പുല്ലായിക്കൊടി ചന്ദ്രന്‍ ഏരിയാ കമ്മറ്റിയിലേക്ക്-
തളിപ്പറമ്പ്: കെ.സന്തോഷിനെ വീണ്ടും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ഇന്നലെയും ഇന്നുമായി കൂവോട് പി.വാസുദേവന്‍ നഗറില്‍ നടന്ന സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലാണ് സന്തോഷിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം പി.മുകുന്ദന്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാനായപ്പോഴാണ് സന്തോഷ് ഏരിയാ സെക്രട്ടറിയായത്.
ഏരിയാ കമ്മറ്റിയിലേക്ക് പുതുതായി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍, എന്‍.അനൂപ്, ഷിബിന്‍ കാനായി, വി.സതീദേവി, പി.കെ.കുഞ്ഞിരാമന്‍ എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ കെ.കൃഷ്ണന്‍, കെ.ദാമോദരന്‍ മാസ്റ്റര്‍, കെ.കരുണാകരന്‍, സി.എം.കൃഷ്ണന്‍, കെ.നാരായണന്‍, എം.വി.ജനാര്‍ദ്ദനന്‍, ടി.ബാലകൃഷ്ണന്‍,
ഒ.സുഭാഗ്യം, കെ.ഗണേശന്‍, പി.സി.റഷീദ്, ടി.ലത, എ.രാജേഷ്, ഐ.വി.നാരായണന്‍, കെ.കെ.രാമചന്ദ്രന്‍, സി.അശോക്കുമാര്‍ എന്നിവരാണ് ഏരിയാ കമ്മറ്റിയിലുള്ളത്.