തളിപ്പറമ്പിലെ ഓട്ടോറിക്ഷക്കാര്‍ക്ക് നഗരസഭ ഐ.ഡികാര്‍ഡ് നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ വിവിധ ഓട്ടോ സ്റ്റാന്റുകളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ലഭിച്ച ഓട്ടോറിക്ഷകള്‍ക്ക് നഗരസഭയുടെ സ്റ്റിക്കര്‍ പതിക്കലിന്റെ ഉദ്ഘാടനം റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു.

പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഐഡി കാര്‍ഡ് വിതരണം ചെയ്തു.

സ്ഥിരംസമിതി ആധ്യക്ഷ കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ സി.വി.ഗിരീശന്‍, കൊടിയില്‍ സലീം, കെ. വത്സരാജന്‍, തളിപ്പറമ്പ് എസ്.ഐ പി.റഫീഖ്, സംയുക്ത യൂണിയന്‍ ചെയര്‍മാന്‍ സി ഉമ്മര്‍, സംയുക്ത യൂണിയന്‍ കണ്‍വീനര്‍ എം.ചന്ദ്രന്‍, പി.വി.വേണുഗോപാല്‍, കെ.കുഞ്ഞഹമ്മദ്, പി.പി.പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും നഗരസഭ സുപ്രണ്ട് സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു.

മാര്‍ച്ച് 15 മുതല്‍ നഗരസഭ നല്‍കിയ സ്റ്റിക്കറൂം ഐഡികാര്‍ഡും ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്ക് തളിപ്പറമ്പില്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ലെന്നും ഡ്രൈവര്‍മാര്‍ കാക്കി വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ധരിക്കേണ്ടതാണെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.