പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ (86) നിര്യാതനായി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ (86) നിര്യാതനായി.

ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച ഹവില്‍ദാരാണ്.

കെ എസ് എഫ് ഇ ഉദ്യോഗസ്ഥനുമായിരുന്നു.

പഴയ കാല സോഷ്യലിസ്റ്റും ആര്‍ ജെ ഡി പ്രവര്‍ത്തകനുമാണ്.

കേരള പത്മശാലിയ സംഘം പയ്യന്നൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്നു.

ഭാര്യ: എം.സരോജിനി (ചിറക്കല്‍ പട്ടുവതെരു).

മക്കള്‍: ജിനി, മിനി, സിനി.

മരുമക്കള്‍: സതീശന്‍ മന്ദോട്ടി (വസായി വെസ്റ്റ്, മുംബൈ), ടി.എം.സതീശന്‍ കൊളരാട് തെരു, മുക്കാളി (വിമുക്ത ഭടന്‍),
നവീന്‍ മന്ദോട്ടി (പൂന, മുംബൈ).

സഹോദരങ്ങള്‍: എന്‍ വി ഫല്‍ഗുനന്‍ (റിട്ട: പോലിസ് എ എസ് ഐ), ഭാമിനി (കോലൂര്‍, കോഴിക്കോട്), ലളിത, സുലേഖ, പരേതരായ ലക്ഷ്മി (മുംബൈ), രുഗ്മിണി (മുംബൈ), പത്മാവതി.

അന്ത്യാഭിലാഷപ്രകാരം  ഭൗതികശരീരം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കൈമാറി.