ചെറുപ്പത്തില്‍ തന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആധ്യാത്മിക വിദ്യാഭ്യാസം നല്‍കണം-സ്വാമി സാധുവിനോദന്‍.

ആലക്കോട്: ചെറുപ്പത്തില്‍ തന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആധ്യാത്മിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധുവിനോദന്‍.

ആലക്കോട് അരങ്ങം ഹിന്ദുമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രബോധം വളര്‍ത്തിയെടുക്കുന്നതിന് വീടുകളില്‍ രാഷ്ട്രീയവും ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പി.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു.

കാനപ്രം ഈശ്വരന്‍ നമ്പൂതിരി രാമവര്‍മ്മരാജ അനുസ്മരണ പ്രഭാഷണം നടത്തി.

സുകുമാരന്‍ വടക്കനാട്ട്, പി.വി.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 11 ന് നടക്കുന്ന ആധ്യാത്മികസദസ് അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും.

കെ.ആര്‍.സുരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.

സ്വാമി വിശ്വാനന്ദ സരസ്വതി പ്രഭാഷണം നടത്തും.

ഹിന്ദുമേള ഞായറാഴ്ച വൈകീട്ട് സമാപിക്കും.

ആലക്കോട്ടെ പി.ആര്‍.രാമവര്‍മരാജ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അരങ്ങം ക്ഷേത്രത്തില്‍ നിന്നുള്ള ദീപപ്രയാണത്തെ തുടര്‍ന്ന് പതാക ഉയര്‍ത്തി.