മുസ്തഫയെ മര്‍ദ്ദിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: തിരുവട്ടൂരിലെ പാലക്കോടന്‍ മുസ്തഫയെ(37)മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

 ആടിക്കുംപാറയിലെ കുപ്പുരയില്‍ വീട്ടില്‍ ജാസിര്‍(35), കുപ്പുരയില്‍ ജസീര്‍(30), ഇഷാക്ക്(48)എന്നിവരുടെ പേരിലാണ് കേസ്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വൈകുന്നേരം 6.30 ന് സഹകരണ ആശുപത്രിക്ക് സമീപം ജസീര്‍ നടത്തുന്ന ഫുഡ്‌ലാന്റ് ഹോട്ടലിന് സമീപത്തുവെച്ചാണ് സംഭവം.

മുസ്തഫയെ മര്‍ദ്ദിക്കുന്നതിന് തടസപ്പെടുത്താനെത്തിയ ഭാര്യയെ തള്ളിയിട്ടതായും പരാതിയുണ്ട്.