കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

എളമ്പേരംപാറ പാത്തംപാറയിലെ കോളിയാട്ട് പുതിയപുരയില്‍ കെ.പി.മുനവ്വിര്‍(36), ഉപ്പ മുസ്തഫ, ബന്ധു ഷാഹുല്‍ഹമീദ് എന്നിവരുടെ പേരിലാണ് കേസ്.

ചക്കരക്കല്ല് മുണ്ടല്ലൂര്‍ മക്രേരിയിലെ ദാറുല്‍സലാമില്‍ ഇ.കെ.ഫാത്തിമ(26)ന്റെ പരാതിയിലാണ് കേസ്.

2019 സപ്തംബര്‍ 12 നാണ് ഇരുവരും മതാചാരപ്രകാരം വിവാഹിതരായത്.

ചക്കരക്കല്ലിലെ ഫാത്തിമയുടെ വീട്ടിലും എളമ്പേരംപാറയിലെ പ്രതികളുടെ വീട്ടിലുമായി താമസിച്ചുവരവെ സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും വിവാഹസമയത്ത് നല്‍കിയ 60 പവന്‍ സ്വര്‍ണം കൈക്കലാക്കിയ ശേഷം ഫാത്തിമക്കും മകള്‍ക്കും ജീവിതചെലവിന് പോലും പണം നല്‍കാതെ പീഡിപ്പിച്ചുവെന്നാണ് പരാതി.

തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.