എഫ്.സി.സി.കോണ്‍വെന്റ് ആക്രമം അന്വേഷണം നിലച്ചു.

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെ സമൂഹവിരുദ്ധരുടെ ആക്രമണം നടന്നിട്ട് ഇന്നലെ ഒരാഴ്ച്ച പൂര്‍ത്തിയായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.

ഏപ്രില്‍ മൂന്നിന് രാത്രിയിലാണ് മൂന്നംഗ സംഘത്തിന്റെ കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നത്.

രാത്രി 9.30 നും 12 നുമാണ് അക്രമിസംഘം കല്ലേറ് നടത്തിയത്.

മദര്‍-ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ജോല്‍സനയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചുവെങ്കിലും പ്രതികള്‍ ഇപ്പോഴും കാണാമറയത്താണ്.

പൂവാലന്‍മാരായ ആരോ ആയിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറഞ്ഞത്.

പക്ഷെ, തുടരന്വേഷണം പൂര്‍ണമായും നിലച്ചിരിക്കയാണ്.

സംഭവദിവസം പ്രതിഷേധവുമായി വന്ന സംഘടനകളും ഇപ്പോള്‍ മൗനത്തിലാണ്.