ആശുപത്രി വാര്‍ഡിലെ സ്ത്രീകളുടെ കുളിമുറിയില്‍ ഭാര്യയെ ബിയര്‍കുപ്പി കൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

പയ്യന്നൂര്‍: ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ വെച്ച് ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിനെതിരെ  പോലീസ് കേസെടുത്തു.

ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ അമ്പേച്ചാലിലെ സുരേന്ദ്രന്റെ പേരിലാണ് കേസ്.

ഏപ്രില്‍ 7 ന് വൈകുന്നേരം 3.45 ന് പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ വെച്ച് ഭാര്യ അമ്പേച്ചാല്‍ ബെഡൂര്‍ ഫോറസ്റ്റിന് സമീപത്തെ ആട്ടിയില്‍ വീട്ടല്‍ ടി.പി.ആശയെ(43) ബിയര്‍ കുപ്പികൊണ്ടും കൈകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

മകളുടെ കുട്ടിക്ക് അസുഖമായതിനാല്‍ സഹായത്തിന് ആശുപത്രിയില്‍ നിന്നതിന്റെ വിരോധംവെച്ച് മര്‍ദ്ദിച്ചതായാണ് പരാതി.