ഹൃദയത്തിന്‍ രോമാഞ്ചം-അരവിന്ദന്റെ ഉത്തരായനത്തിന് 49-ാം ജന്‍മദിനം.
ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് ഉത്തരായനം.
ഗണേഷ് മൂവീസിന് വേണ്ടി പട്ടത്തുവിള
കരുണാകരന്‍ നിര്‍മ്മിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത് തിക്കോടിയന്‍.
സുകുമാരന്‍, ടി.ജി.രവി, ഡോ.മോഹന്‍ദാസ്, കുഞ്ഞാണ്ടി. പ്രേംജി, ബാലന്‍.കെ.നായര്‍, കെ.വിജയന്‍, മല്ലിക സുകുമാരന്‍, ടി.പി.രാധാമണി, അടൂര്‍ഭാസി, ശാന്താദേവി, ഭാസ്‌ക്കരക്കുറുപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
കവി ജി.കുമാരപിള്ള എഴുതിയ ഗാനങ്ങള്‍ക് സംഗീതം പകര്‍ന്നത് കെ.രാഘവന്‍.
സിനിമ 1975 ഏപ്രില്‍-11 നാണ് 49 വര്‍ഷം മുമ്പ് റിലീസ് ചെയ്തത്. പശ്ചാത്തലസംഗീതം എം.ബി.ശ്രീനിവാസന്‍. കല-ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ക്യാമറ-മങ്കട രവിവര്‍മ്മ, എഡിറ്റര്‍-രമേഷ്.
മലയാളത്തിലെ സമാന്തര സിനിമ പ്രസ്ഥാനത്തെ ഏറെ സ്വാധീനിച്ച ചലച്ചിത്രമാണ് ഉത്തരായനം. ജോലി അന്വേഷിച്ചു നടക്കുന്ന രവി നിരവധിയാളുകളെ കണ്ടുമുട്ടുന്നു. രവിയുടെ അച്ഛന്റെ കൂടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്തവരാണ് കുമാരന്‍ മാഷും ഗുരുതരമായി അസുഖം ബാധിച്ചു കിടക്കുന്ന സേതുവും. രവി കണ്ടുമുട്ടുന്ന ധനികനും അഴിമതിക്കാരനുമായ കോണ്ട്രാക്ടര്‍ ഗോപാലന്‍ മുതലാളിയും ക്വിറ്റ് ഇന്ത്യ പോരാളിയാണ്. ഒടുവില്‍ പരമമായ സത്യം അന്വേഷിച്ചുള്ള യാത്രക്കായി നഗരം വിട്ടു പോകാന്‍ രവി തീരുമാനിക്കുന്നു.
മികച്ച ചിത്രത്തിനും, തിരക്കഥക്കും, ഛായാഗ്രഹണത്തിനും ഉള്ള സംസ്ഥാന സര്‍കാരിന്റെ പുരസ്‌കാരം ഉത്തരായനത്തിനായിരുന്നു. കൂടാതെ ഇന്ത്യയുടെ സ്വാന്തന്ത്രത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നല്‍കപ്പെട്ട സ്വാതന്ത്രസമരത്തെ കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ഉത്തരായനം നേടി.
മലയാള സിനിമയുടെ നാഴികകല്ലുകളായ നിരവധി സിനിമകള്‍ ഇന്ന് ഏപ്രില്‍ 11 ന് റിലീസ് ചെയ്തിട്ടുണ്ട്-
ഏപ്രില്‍-11 ന് റിലീസ് ചെയ്ത മറ്റ് ഹിറ്റ് സിനിമകള്‍ ഇവയാണ്-വിരുതന്‍ ശങ്കു-പി.വേണു(56 വര്‍ഷം), യവ്വനം-പി.സുബ്രഹ്‌മണ്യം(50 വര്‍ഷം), ലവ് മാര്യേജ്-ഹരിഹരന്‍(49 വര്‍ഷം), പിക്‌നിക്ക്-ശശികുമാര്‍(49 വര്‍ഷം), ബെന്‍സ് വാസു-ഹസന്‍-(44 വര്‍ഷം), ഈ ശബ്ദും ഇന്നത്തെ ശബ്ദം-പി.ജി.വിശ്വംഭരന്‍(39), ക്ഷമിച്ചു എന്നൊരു വാക്ക്്-ജോഷി-(38 വര്‍ഷം), ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍-പ്രിയദര്‍ശന്‍(38 വര്‍ഷം), മലരും കിളിയും-കെ.മധു-(38 വര്‍ഷം), നഖക്ഷതങ്ങള്‍-ഹരിഹരന്‍(38 വര്‍ഷം), വിഷ്ണുലോകം-കമല്‍(37 വര്‍ഷം), വാല്‍സല്യം-കൊച്ചിന്‍ഹനീഫ(31 വര്‍ഷം), നാലംകെട്ടിലെ നല്ലതമ്പിമാര്‍-ശ്രീപ്രകാശ്(28 വര്‍ഷം), മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍രാജാവ്-ശശിമോഹന്‍(28വര്‍ഷം), പ്രേമാഗ്നി-യു.സി.റോഷന്‍(23 വര്‍ഷം), എന്റെ വീട് അപ്പൂന്റേം-സിബി മലയില്‍(21 വര്‍ഷം), തിളക്കം-ജയരാജ്(21 വര്‍ഷം), സമസ്തകേരളം പി.ഒ-ബിപിന്‍ പ്രഭാകര്‍(15-വര്‍ഷം), ഗ്യാങ്സ്റ്റര്‍-ആഷിക്്അബു(10 വര്‍ഷം), കൃഷ്ണന്‍കുട്ടി പണി തുടങ്ങി-സൂരജ് ടോം(3 വര്‍ഷം)