ഹോംഗാര്‍ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് യാത്രക്കാരിയായ യുവതി.

തളിപ്പറമ്പ്: ഹോംഗാര്‍ഡ് ചുമലില്‍ തട്ടി എന്നാരോപിച്ച് രൂക്ഷമായി പ്രതികരിച്ച് യാത്രക്കാരിയായ യുവതി.

തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം.

ഹോംഗാര്‍ഡ് മദ്യപിച്ചിട്ടുണ്ടെന്നും ഇയാള്‍ യൂണിഫോം സേവനത്തിന് അപമാനമാണെന്നും യുവതി പ്രതികരിച്ചു.

പ്രശ്‌നം വഷളാകുമെന്ന് കണ്ടപ്പോള്‍ സ്‌ക്കൂട്ടറില്‍ കയറി സ്ഥലം വിടാന്‍ ശ്രമിച്ച ഹോംഗാര്‍ഡിന്റെ വണ്ടിയുടെ താക്കോല്‍ യുവതി ബലം പ്രയോഗിച്ച് കൈക്കലാക്കി.

സംഭവം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

ഇതോടെ ഹോം ഗാര്‍ഡ് മാപ്പു പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.

പോലീസ് വന്നശേഷം പോയാല്‍ മതി എന്ന നിലപാടിലായിരുന്നു അവര്‍.

ഒടുവില്‍ വനിതാ പോലീസ് ഉള്‍പ്പെടെ ബസ്റ്റാന്റിലെത്തി. ഏറെ നേരം പോലീസ് യുവതിയുമായി സംസാരിച്ചു.

ഒടുവില്‍ തനിക്ക് പരാതിയില്ലെന്നും പക്ഷെ, ഇയാള്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്യാന്‍ വരുന്നതിനെതിരെ കര്‍ശനമായി താക്കീത്

നല്‍കണമെന്നുമുള്ള യുവതിയുടെ ആവശ്യം പോലീസ് അംഗീകരിച്ചതോടെയാണ് പ്രശ്‌നം അവസാനിച്ചത്.