മട്ടന്നൂരില്‍ അപകടം-ചേര്‍ത്തല സ്വദേശിനി മരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരില്‍ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം; ആറുപേര്‍ക്ക് പരിക്ക്. ചേര്‍ത്തല സ്വദേശിനി കുമാരി(67) ആണ് മരണപ്പെട്ടത്.

ചേര്‍ത്തലയില്‍ നിന്ന് കര്‍ണാടകയിലെ കുടകിലേക്ക് പോകുകയായിരുന്ന സ്വകാര്യ കാറും ബംഗളൂരുവില്‍ നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്.

ചാവശ്ശേരി പത്തൊന്‍പതാം മൈലിലാണ് അപകടം. കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ വാസുദേവ പൈ, മഞ്ജുള, കൃഷ്ണാനന്ദ്, അഞ്ജു കൃഷ്ണാനന്ദ്, ആദിത്യ ഷേണായി(5), അദ്വിക(3) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാസുദേവ പൈ, മഞ്ജുള എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഇന്നുപുലര്‍ച്ചെയായിരുന്നു അപകടം.