ആടിക്കുംപാറ പുതിയ ഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനം കളിയാട്ടം ഏപ്രില്‍ 19, 20, 21 തീയ്യതികളില്‍.

തളിപ്പറമ്പ്: ആടിക്കുംപാറ പുതിയ ഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനം കളിയാട്ടം 19,20,21 (വെള്ളി ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും.

പുതിയ ഭഗവതി, കരിഞ്ചാമുണ്ഡി, തീച്ചാമുണ്ഡി, വീരന്‍, വീരകാളി, ഗുളികന്‍ എന്നി കോലങ്ങള്‍ കെട്ടിയാടിക്കും.

19 ന് രാവിലെ 6.00 മണിക്ക് ഗണപതി ഹോമവും മറ്റ് താന്ത്രിക കര്‍മ്മങ്ങളും നടത്തും.

വൈകുന്നേരം 5.00 മണിക്ക് കപാലികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര പുറപ്പെടും.

രാത്രി 7.30 ന് വിവിധ കലാപരിപാടികളും നടക്കും.

20ന് രാവിലെ 11 മണിക്ക് ശ്രീരാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കും. തുടര്‍ന്ന് 5.00 മണിക്ക് ചാലത്തൂര്‍ പുതിയ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുവായുധം വെളിച്ചപ്പാടിന്റെ സാന്നിദ്ധ്യത്തില്‍ രാജരാജേശ്വര ക്ഷേത്രനടയില്‍ വെച്ച് സ്വീകരിച്ചാനയിച്ച് ആടിക്കുംപാറ സ്ഥാനത്തെത്തുന്നതോടെ വിവിധ കോലങ്ങളുടെ കെട്ടിയാട്ടത്തിന് തുടക്കമാവും. രാത്രി 12 മണിക്ക് കാഴ്ചവരവ്.

21 ന് (ഞായര്‍) പുലര്‍ച്ചെ 5.00 മണിക്ക് തീച്ചാമുണ്ഡിയുടെ അഗ്‌നി പ്രവേശനവും നടക്കുന്നു.

രാവിലെ 11 മണിയോടെ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് തെയ്യക്കോലങ്ങളുടെ എഴുന്നള്ളത്തും തിരിച്ച് വരവോടെ വാരണയും കൂടിയാട്ടവും കഴിഞ്ഞ് പരിസമാപ്തി കുറിക്കും.