10 ലിറ്റര്‍ വാറ്റുമായി കമലാലയം ബാബു അകത്തായി.
പാപ്പിനിശ്ശേരി: പത്ത്ലിറ്റര്‍ വാറ്റ്ചാരായവുമായി കമലാലയം ബാബു എക്സൈസ് പിടിയില്‍.

പാപ്പിനിശ്ശേരിഎക്സൈസ് ഇന്‍സ്പെക്ടര്‍ പ്രസന്നകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ബാബു കുടുങ്ങിയത്.
വെങ്ങര-ചെമ്പല്ലിക്കുണ്ട് ടര്ഫിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
കെ.എല്‍. 86 ബി 2259 ടി വി എസ് ജുപിറ്റര്‍ സ്ക്കൂട്ടറിലാണ് ചാരായം കടത്തിയത്. വെങ്ങര ദേശത്ത് മുണ്ടേക്കത്ത് ഹൗസില്‍(കമലാലയം) നാരായണന്റെ മകനാണ് പിടിയിലായ ബാബു(59).
മാസങ്ങളായി ഉത്തര മേഖല കമ്മിഷണര്‍ സ്ക്വാഡിന്റെ നിരിഷണല് ആയിരുന്നു പ്രതി.
ഫോണ്‍ വിളിച്ചാല്‍ ചാരായം കുഞ്ഞിമംഗലം, പിലാത്തറ, ഏഴോം, താവം, ചെറുകുന്ന് മേഖലകളിലും കല്യാണം, തെയ്യം എന്നി ആവശ്യങ്ങള്‍ക്കും ഇയാളുടെ വാഹനത്തില്‍ എവിടെയും എത്തിച്ചു കൊടുക്കുമെന്ന് എക്സൈസ് പറഞ്ഞു.
വില്‍പ്പന നടത്തുന്നത്തിനിടയിലാണ് പ്രതി പിടിയിലായത്.
അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് തുണോളി, ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് സി.പങ്കജഷന്, പി.പി.രജിരാഗ് സിവില്‍ എക്സൈസ് ഓഫിസര്‍ വിവേക്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഷൈമ, ഡ്രൈവര്‍ ഇസ്മയില്‍ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
