പട്ടുവം കാവുങ്കലിലെ പൂക്കുളങ്ങര കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ (72) നിര്യാതനായി.
തളിപ്പറമ്പ്: പട്ടുവം കാവുങ്കലിലെ പൂക്കുളങ്ങര കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ (72) നിര്യാതനായി.
പട്ടുവം ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളില്‍ നിന്നും വിരമിച്ച പ്രഥമ അദ്ധ്യാപകനാണ്.
സി.പി.എം. കാവുങ്കല്‍ ഞ്ച്രാഞ്ച് മെമ്പര്‍, കര്‍ഷക സംഘം പട്ടുവം വില്ലേജ് കമ്മറ്റി മെമ്പര്‍, കാവുങ്കല്‍ യൂനിറ്റ് പ്രസിഡന്റ്, പാടശേഖര സമിതി പ്രസിഡന്റ്, തരംഗം ക്ലബ്ബ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സി.വി.നളിനിയാണ് ഭാര്യ (കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന് തളിപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ്).
മക്കള്‍: റീന (മുംബൈ), സുരേഖ (മെമ്പര്‍, ചെങ്ങളായി ഗ്രാമ പഞ്ചായത്ത്), സ്മിത (വിസ്മയ പാര്‍ക്ക്, പറശിനിക്കടവ്), സുകേഷ് (ബംഗളൂരു.).
മരുമക്കള്‍: സന്തോഷ് ബാബു കോടിയേരി (മുംബൈ), രാമകൃഷ്ണന് കൊയ്യം (ഗള്‍ഫ്), ശ്യാംമോഹന് കണ്ണോം (ഗള്‍ഫ്), അശ്വതി പെരിയ (ബാംഗ്ളൂര്‍).
സഹോദരങ്ങള്‍: ജാനകി (കണികുന്ന് ), പത്മിനി (ഇരിങ്ങല്‍), പ്രകാശന് (കവുങ്കല്‍), സുരേശന് (യു.എസ്.എ) ,പരേതനായ ദാമോദരന്‍ (മുംബൈ).
സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 2 മണിക്ക് പട്ടുവം പഞ്ചായത്ത് പൊതുശ്മശാനത്തില്‍.