ചെറുതാഴം മില്‍ക്കില്‍ എട്ടുകോടിയുടെ വികസനപദ്ധതികള്‍ വരുന്നു–
പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായ സംഘത്തിന്റെ അനുബന്ധ സ്ഥാപനമായ ചെറുതാഴം മില്‍ക്കില്‍ എട്ടു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും.
പുതിയ പാല്‍ സംസ്‌ക്കരണ പ്ലാന്റ് കൂടാതെ നെയ്യ, പേട യൂണിറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കും.
മാര്‍ക്കറ്റിംഗ് വിഭാഗവും വിപുലീകരിക്കും. കര്‍ഷകര്‍ക്ക് പുതിയ വായ്പകളും മറ്റും നല്‍കി പാല്‍ സംഭരണ ശേഷി കൂട്ടും.
തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. ഗ്രാമീണമേഖലയില്‍ തൊഴിലവസരങ്ങളും വര്‍ധിക്കും.
സാമ്പത്തിക വിദഗ്ധനായ മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക് നരീക്കാംവള്ളിയിലെ പ്ലാന്റ് സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഒന്നര വര്‍ഷം കൊണ്ട് സ്ഥാപനം നേടിയെടുത്ത പുരോഗതിയും വിലയിരുത്തി.
ടി. വി.രാജേഷ്, സംഘം പ്രസിഡന്റ് കെ.സി.തമ്പാന്‍, സെക്രട്ടറി കെ.എം.രാധിക, എ.വി.രവീന്ദ്രന്‍, സി.എം.വേണുഗോപാലന്‍, എം.വി.രാജീവന്‍, കെ പി.വി.ഗോവിന്ദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.