പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ പ്രതിക്ക് ജീവിതാവസാനം വരെ തടവറ.
തളിപ്പറമ്പ്: പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 65 കാരന് ജീവിതാവസാനം വരെ കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ.
വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്ന നേപ്പാള്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനാണ് നേപ്പാള്‍ സ്വദേശിയായ 65-കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്.
2023 ഫിബ്രവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ പല ദിവസങ്ങളില്‍ ഖുര്‍ആന്‍ പഠിപ്പിക്കാനുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് മുറിയില്‍ എത്തി പേരക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തളിപ്പറമ്പ് എസ്.എച്ച്.ഒയായിരുന്ന എ.വി.ദിനേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പ്രതിക്ക് ഇതേവരെ ജാമ്യം ലഭിച്ചിട്ടില്ല.
