അംഗീകാര തിളക്കത്തിന്റെ നിറവില്‍ വീണ്ടും തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്
തളിപ്പറമ്പ് /കോട്ടയം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ മികച്ച പെര്‍ഫോമന്‍സിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് ഈ വര്‍ഷവും തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അര്‍ഹമായി .
തുടര്‍ച്ചയായി നാലാം തവണയാണ് തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റിക്ക് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ബഹുമതിയും പുരസ്കാരവും ലഭിക്കുന്നത്.
കോട്ടയത്ത് വച്ച് ഇന്ന് നടന്ന 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വെച്ച് സഹകരണ മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവനില്‍ നിന്ന് എജുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് ഐ.വി നാരായണനും സെക്രട്ടറി പി.എന്‍.സുലേഖയും ചേര്‍ന്ന് ഏറ്റുവാങ്ങി.
1981 ല്‍ പ്രവര്‍ത്തനം ആരംഭിച്ച തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റി 33 വര്‍ഷം പിന്നിടുമ്പോള്‍ വിവിധ കോഴ്സുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കി മലബാര്‍ മേഖലയിലെ സഹകരണ സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങളുമായി തലയുയര്‍ത്തി നില്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറുവാന്‍ സാധിച്ചത് എജുക്കേഷന്‍ സൊസൈറ്റിയുടെ ഭരണസമിതിയുടെയും ജീവനക്കാരുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെയും കൂട്ടായ്മയുടെയും ഭാഗമായിട്ടാണ്.
